About Us

Well planned is half done the work..

സംരംഭം ആരംഭിക്കുവാൻ നിയമ നടപടികളിൽ സഹായിക്കുന്നു.

 

Lian Legals

2011 സെപ്റ്റംബർ 5ാം തീയതി സ്ഥാപിതമായ Dhrisya Engineers & Consultants 10 വർഷം പിന്നിട്ടപ്പോൾ തൃശൂർ ജില്ലയിലേയും സമീപ ജില്ലകളിലേയും നിരവധി വ്യവസായ സ്ഥാപനങ്ങൾക്ക് സുഹൃത്തായിമാറി. ടി സ്ഥാപനത്തിൻറെ സഹോദരസ്ഥാപനമായ Lian Legals കേരളത്തിലെവിടെയും സമാനമായ സേവനങ്ങൾ എത്തിക്കുവാൻ ശ്രമം ആരംഭിച്ചിരിക്കുന്നു.

ഒരു സംരംഭം ആരംഭിക്കുവാൻ നിയമപരമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സംരംഭകർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. വ്യക്തമായ പ്ലാനിങ് ഇല്ലാതെ ഒരു സംരംഭം ആരംഭിച്ചാൽ സംരംഭകൻ യഥാർത്ഥത്തിൽ നന്നായി ബുദ്ധിമുട്ടേണ്ടിവരും. ഒരു ആശയം സംരംഭകന്റെ മനസ്സിൽ ഇടംപിടിച്ചാൽ അവിടം മുതൽ Project Report, Bank Loan, Pollution Certificate, Building Plan, Permit, Numbering, Machinery Installation Permit, Electricity, License, MSME, K-Swift മുതലായ മുഴുവൻ സേവനങ്ങളും ഒരു Single Point- ൽ പൊതു ജനങ്ങൾക്ക് ലഭ്യമാകുന്ന   വിധത്തിലാണ് ഞങ്ങളുടെ സേവനങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്.

നിലവിലുള്ള സ്ഥാപനങ്ങളെ കോടതി നടപടികളിലും സഹായിക്കും. ഭൂമി തരം മാറ്റുന്നതിനും ഞങ്ങളുടെ സേവനംലഭ്യമാണ്. വിവിധതര നിയമങ്ങളും വകുപ്പുകളും കൂടിച്ചേർന്ന് ഭരണസംവിധാനം ആകെ ആശയകുഴപ്പങ്ങൾകൊണ്ട് വീർപ്പുമുട്ടുന്നതിനാൽ വ്യവസായികളും സംരംഭകരും എന്നും നിയമവലയത്തിനുള്ളിലാണ്. ഇതിന്റെയെല്ലാം പരിഹാരം കണ്ടെത്തലാണ് Lian Legals-ന്റെ ശ്രമം. Lian Legals മായുള്ള സുഹൃത്ത്ബന്ധം എല്ലാ വ്യാപാരികൾക്കും വ്യവസായികൾക്കും സംരംഭകർക്കും ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Legal Help in Industry made possible

Lian Legals

സംരഭം തുടങ്ങുമ്പോൾ നിയമോപദേശങ്ങൾക്കും പ്ലാനുകൾക്കും അപേക്ഷ സഹായങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

 

A sister concern of Dhrisya Engineers & Consultants